സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കണ്ടാണശ്ശേരി കുറീസിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കണ്ടാണശ്ശേരി കുറീസ് ചെയര്‍മാന്‍ പി.വി തോമസ്, മാനേജിങ്ങ് ഡയറക്ടര്‍ പി.വി.ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി കുറീസിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മറ്റം കരിസ്മ പാലസില്‍ നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, എല്ല് രോഗ വിഭാഗം, ഹൃദയ രോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ഇ.എന്‍.ടി, ഓങ്കോളജി, ഗൈനക്കോളജി എന്നി വിഭാഗങ്ങളിലായി പരിശോധനകള്‍ നടന്നു.  മൂന്നൂറോളം പേര്‍ പങ്കെടുത്തു.

ADVERTISEMENT