കാഴ്ച വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കണ്ണട നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു

ലയണ്‍സ് ഇന്റര്‍നാഷ്ണല്‍ ഡിസ്ട്രിക്റ്റ് സര്‍വ്വീസ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ കണ്ണ് പരിശോധന നടത്തി. അതോടൊപ്പം, കാഴ്ച വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കണ്ണട നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ ലെബീബ് ഹസ്സന്‍ നിര്‍വഹിച്ചു. ചൊവ്വന്നൂര്‍ ബി.ആര്‍.സിയുടെ സഹകരണത്തോടെ പ്രദേശത്തെ 16 ലയണ്‍സ് ക്ലബ്ബുകള്‍, 50 സ്‌കൂളുകളില്‍ നിന്നായി തെരഞ്ഞെടുത്ത 500 കുട്ടികള്‍ക്കാണ് കണ്ണട വിതരണം ചെയ്തത്. ലയണ്‍സ് വിഷന്‍ ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ പ്രദീപ് മേനോന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ലയണ്‍സ് ഇന്റര്‍നാഷ്ണല്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സി.ജോസഫ് ജോണ്‍ മുഖ്യാതിഥിയായിരുന്നു. ചൊവ്വന്നൂര്‍ ബി.ആര്‍.സി ബി.പി.സി അനീഷ് ലോറന്‍സ്, സി.കെ അപ്പുമോന്‍, ലിജി ജോര്‍ജ്ജ്കുട്ടി, ഗില്‍ബര്‍ട്ട് എസ്. പാറമ്മേല്‍, സി.ജെ ജോബി, ഡോ. റോമിയോ ജെയിംസ് എന്നിവര്‍ സംസാരിച്ചു.

 

 



Community-verified icon
ADVERTISEMENT