ഫ്രീഡം ലൈറ്റ് മാര്‍ച്ച് നടത്തി

വോട്ടു കൊള്ളയില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി കുന്നംകുളം – കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍, നഗരത്തില്‍ ഫ്രീഡം ലൈറ്റ് മാര്‍ച്ച് നടത്തി. കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സി.ബി രാജീവ്, കടവല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ബിജോയ് ബാബു, കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ്മാരായ പി.ഐ തോമസ്, മിഷ സെബാസ്റ്റ്യന്‍, ഫ്രഡ്ഡി, നിഷാദ് ഷറഫുദ്ദീന്‍, രമേശ്, ബാലചന്ദ്രന്‍, അലി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT