വോട്ട് കൊള്ളക്കെതിരെ പോരാട്ടം നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എരുമപ്പെട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഫ്രീഡം ലൈറ്റ് – നൈറ്റ് മാര്‍ച്ച് നടത്തി. മങ്ങാട് സെന്ററില്‍ നിന്നും കുണ്ടന്നൂര്‍ ചുങ്കം സെന്ററിലേക്ക് നടത്തിയ നൈറ്റ് മാര്‍ച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് സി.ഒ. ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ് അധ്യക്ഷനായി.
യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.എസ്.സുനീഷ്, ബ്ലോക്ക് ഭാരവാഹികളായ എം.കെ.ജോസ്, എന്‍.കെ.കബീര്‍, എം.എം.സലീം, സി.ജി.ജോണ്‍, കെ.ഗോവിന്ദന്‍കുട്ടി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഫീന അസീസ്, തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം കെ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഫ്രീജോ വടക്കൂട്ട്, ഷാജന്‍ കുണ്ടന്നൂര്‍, സുജാത തുളസി, റീന വര്‍ഗീസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.