വോളിബോളാണ് ലഹരി എന്ന സന്ദേശവുമായി ലഹരിക്കെതിരെ അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും തൃശൂര്‍ എക്‌സൈസ് വിമുക്തി വോളി ടീമും തമ്മില്‍ അന്‍സാര്‍ ക്യാമ്പസില്‍ സൗഹൃദവോളിബോള്‍ മത്സരം സംഘടിപ്പിച്ചു. അന്‍സാര്‍ ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളുടെ ടീം വിജയികളായി . തൃശ്ശൂര്‍ എക്‌സൈസ് ഡിവിഷന്‍ വിമുക്തി ജില്ലാ മാനേജരും അസി. എക്‌സൈസ് കമ്മീഷണറുമായ എ.ആര്‍ നിഗീഷ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം
ചെയ്തു .അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ എം ഫിറോസ് അധ്യക്ഷത വഹിച്ചു. എസ് പി സി വിഭാഗം മേധാവി സാജിത റസാക്ക് , വിമുക്തി വോളീ ടീം ക്യാപ്റ്റന്‍ കെ സി രഞ്ജിത്ത് , അന്‍സാര്‍ സ്‌കൂള്‍ വോളി ടീം ക്യാപ്റ്റന്‍ മുഹമ്മദ് സയാന്‍ എന്നിവര്‍ പങ്കെടുത്തു.