മലപ്പുറം വാത്താ മാര്‍ക്കറ്റ് കാര്‍ഷിക വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൗഹൃദ സംഗമം നടത്തി

മലപ്പുറം വാത്താ മാര്‍ക്കറ്റ് കാര്‍ഷിക വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൗഹൃദ സംഗമം നടത്തി. പെരിയമ്പലം ബോസ്സം ഫാമില്‍ വെച്ച് നടത്തിയ പരിപാടി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് അഡ്മിന്‍ നാസര്‍ പുള്ളിയില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലെ 1025 ഓളം മെമ്പര്‍മാരുള്ള മലപ്പുറം വാത്താ മാര്‍ക്കറ്റ് കാര്‍ഷിക വാട്‌സ്ആപ്പ് കൂട്ടായ്മ അംഗങ്ങളില്‍ നിന്ന് വിവിധ കാര്‍ഷിക മേഖലകളില്‍ നൈപുണ്യം തെളിയിച്ചവരെ ആദരിച്ചു. ബോസ്സം ഫാം മാനേജറും ഗ്രൂപ്പ് അഡ്മിനുമായ സുറൂര്‍ അണ്ടത്തോട് ,ജുമൈല, സുഹറ ആതവനാട്, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്  കാര്‍ഷിക അവബോധ ക്ലാസ് നടത്തി.

ADVERTISEMENT