എരുമപ്പെട്ടി പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈകളുടെ വിതരണം നടന്നു. ആദ്യഘട്ട വിതരണവും , 2025 -26 വര്‍ഷത്തെ സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞം പദ്ധതിയിലെ ഹൈബ്രിഡ് പച്ചക്കറിവിത്ത് പാക്കറ്റുകളുടെ വിതരണ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍ നിര്‍വഹിച്ചു. ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ്, മെമ്പര്‍മാരായ എം.കെ.ജോസ്, ഇ.കെ സുരേഷ്, ബബിത, റിജി ജോര്‍ജ്, എം.സി.ഐജു, റീന വര്‍ഗീസ്, കൃഷി ഓഫീസര്‍ എ.വി വിജിത എന്നിവര്‍ സംസാരിച്ചു.
Home Bureaus Erumapetty എരുമപ്പെട്ടി പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഫലവൃക്ഷതൈകളുടെ വിതരണം നടത്തി