നീലകണ്ഠ ശിവന്‍ നാമ സങ്കീര്‍ത്തന മണി പുരസ്‌ക്കാരം മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശന്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നീലകണ്ഠ ശിവന്‍ സാംസ്‌കാരിക അക്കാദമി നടത്തിയ വാര്‍ഷിക മാര്‍ഗഴി സംഗീത മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് ജി.കെ പ്രകാശന് പുരസ്‌ക്കാരം സമ്മാനിച്ചത്. ചെന്നൈയില്‍ അഞ്ച് ദിവസങ്ങളിലായി നടന്ന സംഗീതോത്സവത്തിനൊടുവിലായിരുന്നു പുരസ്‌കാരസമര്‍പ്പണം.