ലഹരിക്കെതിരെ സംഗീത ലഹരിയുമായി ഗംഗ ശശീധരന്റെ വയലിന്‍ ഫ്യൂഷന്‍

ലഹരിക്കെതിരെ സംഗീത ലഹരിയുമായി ഗംഗ ശശീധരന്റെ വയലിന്‍ ഫ്യൂഷന്‍. കുന്നംകുളം ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് കൗമാര കലാപ്രതിഭ ഗംഗ ശശീധരന്റെ വയലിന്‍ ഫ്യൂഷന്‍ അരങ്ങേറിയത്.  പഴുന്നാനയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ച് വന്ന പാര്‍വണ ഭദ്രദീപത്തില്‍ തിരി തെളിയിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്.

ചൊവ്വന്നൂര്‍ ബി.ആര്‍.സി യ്ക്ക് കീഴിലുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികളായ ആര്‍ഷ, സ്‌നിയ മേരി, അസഫ് രാജ്, അനുശ്രീ എന്നിവര്‍ പ്രാര്‍ത്ഥന ചൊല്ലി. തുടര്‍ന്ന് നടന്ന ചടങ്ങ് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയകളുടെ കൈയില്‍ അകപ്പെട്ട സമൂഹത്തെ വീണ്ടെടുക്കേണ്ടത് ഓരോ പൗരന്‍മാരുടെയും, സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും ഉത്തരവാദിത്വമാണെന്ന് സമദാനി വ്യക്തമാക്കി. നഗരസഭ കൗണ്‍സിലറും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസന്‍ അധ്യക്ഷനായി. സൊസൈറ്റി സെക്രട്ടറി ഷെമീര്‍ ഇഞ്ചിക്കാലയില്‍, പ്രോഗ്രം കണ്‍വീനര്‍ സിംല ഹസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗംഗ ശശീന്ദ്രന്‍, തന്റെ വയലിന്‍ തന്ത്രികളില്‍ നിന്ന് ഇടതടവില്ലാതെ നാദധാര പൊഴിച്ചതോടെ കാണികള്‍ നിറഞ്ഞ കൈയടികെേളാടയാണ് സ്വീകരിച്ചത്.

ADVERTISEMENT