അധികൃതരുടെ അനാസ്ഥ, വടുതല വട്ടംപാടം സെന്ററില്‍ മാലിന്യവും, ദുര്‍ഗന്ധവും. കുന്നംകുളം നഗരസഭയുടെ 1 , 37 വാര്‍ഡുകള്‍ സംഗമിക്കുന്ന വടുതല സെന്ററിലെ ബസ്റ്റോപ്പിന് സമീപത്തും മറ്റു ഭാഗങ്ങളിലുമായിട്ടാണ് മാലിന്യം കുമ്പാരം ഉയര്‍ന്നത്. കാന വൃത്തിയാക്കുന്നതിന്റെ ഭാഗമായി മാലിന്യങ്ങള്‍ റോഡരുകിലേക്ക് കയറ്റിയിട്ട് ഒരു മാസത്തോളമായി. നഗരസഭയുടെ വാഹനം വന്ന് ഇവ കൊണ്ടുപോകുമെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ മാലിന്യം നീക്കം ചെയ്തിട്ടില്ല.
ബന്ധപ്പെട്ട ജനപ്രതിനിധികളോട് നിരവധി തവണ ഇക്കാര്യം അറിയിച്ചിട്ടും വേണ്ട ശ്രദ്ധചെലുത്തിയിട്ടില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്. വടുതല സെന്ററില്‍ മാലിന്യം നിക്ഷേത്തിന് സ്ഥിരസംവിധാനമാരുക്കി യഥാസമയം നഗരസഭയുടെ നേതൃത്വത്തില്‍ കൊണ്ടുപോയി സംസ്‌കരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.