ചാലിശ്ശേരി ജിസിസി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ക്രിസ്മസ് കേക്ക് ചലഞ്ച് 2025 ന് തുടക്കമായി.ജിസിസി ക്ലബ് ഹൗസില്‍ നടന്ന ചടങ്ങ് ക്ലബ്ബ് പ്രസിഡന്റ് ഷാജഹാന്‍ നാലകത്ത് ഉദ്ഘാടനം ചെയതു. കേക്ക് ചലഞ്ച് ആദ്യ കൂപ്പണ്‍ മുതിര്‍ന്ന അംഗവും, ചാലിശ്ശേരിയിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ സംഘടകനുമായ ജോസഫ് പൗനാന് പ്രസിഡന്റ് ഷാജഹാന്‍ നാലകത്ത്, സെക്രട്ടറി ജിജു ജേക്കബ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡന്റ് ബാബു പി ജോര്‍ജ്, ട്രഷറര്‍ ഇക്ബാല്‍, എക്‌സിക്യൂട്ടീവ് അംഗം അനീഷ് തോലത്ത് എന്നിവര്‍ സംസാരിച്ചു.
Home Bureaus Perumpilavu ജിസിസി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ക്രിസ്മസ് കേക്ക് ചലഞ്ച് 2025 ന് തുടക്കമായി



