വിവിധ വിദേശ നാടുകളില്‍ ജോലി ചെയ്യുന്ന മണിയറക്കോട് നിവാസികളുടെ കൂട്ടായ്മയായ നന്മ മണിയറക്കോട് ജി സി സി ചാരിറ്റി കൂട്ടായ്മ റമളാന്‍ റിലീഫിന്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി. അറനൂറോളം വരുന്ന കുടുംബ ങ്ങള്‍ക്കാണ് ഭക്ഷണ വിതരണം നടത്തിയത്. മഹല്ല് പ്രസിഡണ്ട് മുഹമ്മദ് മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ മഹല്ല് ഖത്തിബ് സിദ്ദീഖ് റഹ്‌മാനി , മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് ഭക്ഷണ കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. നന്മ ചെയര്‍ മാന്‍ ശിഹാബ് കെ.എ , കണ്‍വീനര്‍ .ഇജാസ് കെ.എ. , ട്രഷറര്‍ സുഹൈല്‍ കെ.എം എന്നിവര്‍ സംസാരിച്ചു. നന്മ ചാരിറ്റി അംഗങ്ങളായ അബ്ദുള്‍ ജബ്ബാര്‍ കെ.എ. , വി.ഐ. ഹക്കീം , സിറാജ് മുസ്ലിയാര്‍ എം.കെ, അബ്ദുള്‍ കരീം എന്നിവര്‍ നേതൃത്യം നല്‍കി.