സാഹിത്യ-സാംസ്‌കാരിക സംഘടനയായ സഹൃദയ വേദിയുടെ ജോര്‍ജ് ഇമ്മട്ടി ബാലസാഹിത്യ അവാര്‍ഡ് റാഫി നീലങ്കാവിലിന് സമ്മാനിച്ചു. ദേശം ചൊല്ലിത്തന്ന കഥകള്‍’ എന്ന ഗ്രന്ഥത്തിനാണ് അവാര്‍ഡ്. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന യോഗത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍, പ്രൊഫ. കെ.വി. രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌ക്കാര വിതരണം നിര്‍വഹിച്ചു. ഒളപ്പമണ്ണ ബാലസാഹിത്യ അവാര്‍ഡ്, ബഷീര്‍ പുരസകാരം എന്നിവ നേടിയ റാഫി മാഷ് പാവറട്ടി ലിറ്റില്‍ ഫ്‌ലവര്‍ എല്‍ പി സ്‌കൂളിലെ അധ്യാപകനാണ്.



