റമദാന്‍ മാസത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ പി.മുജീബ് റഹ്‌മാന്റെ സ്‌നേഹോപഹാരം കുന്നംകുളം ഏരിയയിലെ മത – സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കായി എത്തിച്ചു നല്‍കി. ഏരിയ പ്രസിഡന്റ് ഷാജു മുഹമ്മദുണ്ണിയുടെ നേതൃത്വത്തില്‍ മത – സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകരായ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്, പ്രശസ്ത എഴുത്തുകാരന്‍ റ്റി.ഡി രാമകൃഷ്ണന്‍, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, ബി.കെ. ഹരി നാരായാണന്‍, നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ എന്നിവരുടെ വീടുകളിലാണ് റമദാന്‍ സ്‌നേഹോപഹാരം എത്തിച്ചത്.
ജമാഅത്തെ ഇസ്ലാമി കുന്ദംകുളം ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷഹീദ് പാലിയത്ത്, എം. എച്ച്. റഫീഖ്, എം.എ. കമറുദീന്‍, ആര്‍ എം സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു. വ്രതമനുഷ്ഠിക്കുന്ന മുഴുവന്‍ ഇസ്ലാംമത വിശ്വാസികള്‍ക്കും ഡോ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് ആശംസകള്‍ നേര്‍ന്നു.