മത്സരത്തിനിടെ വേദിയില്‍ മത്സരാര്‍ത്ഥി കുഴഞ്ഞുവീണു

ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കേരളനടനം മത്സരത്തിനിടെ മത്സരാര്‍ത്ഥി കുഴഞ്ഞുവീണു. തൃശ്ശൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഐന ഹന്നയാണ് കുഴഞ്ഞുവീണത്. മത്സരം നടന്നുകൊണ്ടിരിക്കെ വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നു നടന്ന സംഘനൃത്ത മത്സരത്തില്‍ മത്സരത്തില്‍ ഐന ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനം നേടിയിരുന്നു. തുടര്‍ച്ചയായി മത്സരങ്ങളില്‍ പങ്കെടുത്തതോടെ ഉണ്ടായ അവശതയാണ് വിദ്യാര്‍ഥിനി കുഴഞ്ഞു വീഴുന്നതിന് കാരണമായത്.

ADVERTISEMENT