25.2 C
Kunnamkulam
Saturday, October 10, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ 311.5 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ നിവേദ്യക്കിണ്ണം വഴിപാടായി ലഭിച്ചു

ഗുരുവായൂരില്‍ 311.5 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ നിവേദ്യക്കിണ്ണം വഴിപാടായി ലഭിച്ചു

161

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുന്നൂറ്റി പതിനൊന്നര ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ നിവേദ്യക്കിണ്ണം വഴിപാടായി ലഭിച്ചു. ചെന്നൈ അമ്പത്തൂര്‍ സ്വദേശി എം.എസ്. പ്രസാദാണ് വഴിപാട് സമര്‍പ്പണം നടത്തിയത്. 38.93 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ കിണ്ണത്തിന് 25 ലക്ഷം രൂപയോളം വിലമതിക്കും. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ ഏറ്റുവാങ്ങി സോപാനത്ത് സമര്‍പ്പിച്ചു. ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ കെ.കെ. സുഭാഷും പ്രസാദിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. വഴിപാടുകാര്‍ക്ക് ശ്രീഗുരുവായൂരപ്പന് ചാര്‍ത്തിയ കളഭം, പട്ട്, കദളിപ്പഴം, തിരുമുടിമാല പഞ്ചസാര എന്നിവ അടങ്ങിയ പ്രസാദങ്ങള്‍ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കി.

ADVERTISEMENT
error: Content is protected !!