ഗുരുവായൂര്‍ ദേവസ്വം കീഴേടം കാവീട് കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തില്‍ ഗോപൂജ നടത്തി

 

ഗുരുവായൂര്‍ ദേവസ്വം കീഴേടം കാവീട് കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തില്‍ ക്ഷേത്ര സേവാ സമിതിയുടെയും കാവീട് ഗോശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ ഗോപൂജ നടത്തി. ഗോശാല കൃഷ്ണക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയോടും വാദ്യഘോഷത്തോടും നാമജപത്തോടും കൂടി ക്ഷേത്രം പ്രദക്ഷിണം ചെയ്ത് ഗോശാലയിലെത്തി. അനൂപ് ശര്‍മ്മയുടെ കാര്‍മ്മികത്വത്തില്‍ കൈപറമ്പ് രാധേശ്യാം മന്ദിര്‍ സ്വാമികളുടെ ഭജനയോടെ ഗോപൂജ നടന്നു. സമിതി പ്രസിഡണ്ട് ഹേമ ടീച്ചര്‍, സെക്രട്ടറി ഡോ. സുരേഷ് നായര്‍, ട്രഷറര്‍ കരുണാകര പണിക്കര്‍, എന്നിവര്‍ നേതൃത്വം നല്‍കി. സമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.

ADVERTISEMENT