വേലൂര്‍ ഗവ. ആര്‍ എസ് ആര്‍ വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കലോത്സവം ഉദ്ഘാടനം നടത്തി

വേലൂര്‍ ഗവ ആര്‍ എസ് ആര്‍ വി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവവും സംസ്‌കൃതോത്സവവും വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ആര്‍. ഷോബി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഷജീന നാസര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ലോക എന്ന സിനിമയിലെ ബാലതാരം ദുര്‍ഗ.സി. വിനോദ് വിശിഷ്ടാതിഥിയായിരുന്നു. സെപ്റ്റംബര്‍ 25, 26 തിയ്യതികളില്‍ നടക്കുന്ന കലാമേളയില്‍ ഭരതനാട്യം, മോഹിനിയാട്ടം, ഒപ്പന മാര്‍ഗം കളി, തിരുവാതിരകളി, ദഫ് മുട്ട്, തുടങ്ങി നാല്പതോളം ഇനങ്ങളില്‍ കുട്ടികള്‍ മത്സരബുദ്ധിയോടെ പങ്കെടുക്കുന്നു. ഉദ്ഘാടന വേളയില്‍ പ്രിന്‍സിപ്പല്‍ കവിത. എസ്, ഹെഡ്മാസ്റ്റര്‍ രത്‌നകുമാര്‍ എം.വി, എസ്.എം.സി. പ്രസിഡണ്ട് ദയന്‍ ടി.ഡി., എം.പി.ടി.എ പ്രസിഡണ്ട് ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT