എടക്കഴിയൂര്‍ ആര്‍.പി.എം.എം യു.പി സ്‌കൂളില്‍ ഗ്രാജുവേഷന്‍ സെറിമണിയും മെറിറ്റ് ഡേയും ആഘോഷിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി കുന്നംകുളം ലേബര്‍ ഓഫീസര്‍ വി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് ലേബര്‍ ഓഫീസര്‍ അഡ്വക്കേറ്റ് സുമിത്ത് കുട്ടികള്‍ക്ക് നല്ല പൗരന്മാരായി വളര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സെടുത്തു. പിടിഎ പ്രസിഡണ്ട് ഷൗക്കത്ത് സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ആര്‍ പി സിദ്ദിഖ്, ബിആര്‍സി കോഡിനേറ്റര്‍ മേഴ്‌സി ടീച്ചര്‍, രാമദാസ് മാസ്റ്റര്‍, മദര്‍ പിടിഎ പ്രസിഡന്റ് സെറീന എന്നിവര്‍ സംസാരിച്ചു. വിവിധ കലാകായിക പരിപാടികളില്‍ വിജയികളായ കുട്ടികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി. ജീ മെയ്ന്‍ 2025 സെഷന്‍ 1 ല്‍ 93 ശതമാനം വിജയനേട്ടത്തിന് അര്‍ഹനായ പൂര്‍വവിദ്യാര്‍ത്ഥി ദില്‍ഷാന്‍ കെ ദിനേഷിനെ ചടങ്ങില്‍ ആദരിച്ചു.