24.4 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഹരിത ഗ്രാമസഭ സംഘടിപ്പിച്ചു

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഹരിത ഗ്രാമസഭ സംഘടിപ്പിച്ചു

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഹരിത ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളും അധ്യാപകരും എന്‍.എസ് വൊളണ്ടിയര്‍മാരും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷരായ സുമന സുഗതന്‍, ഷീജ സുരേഷ്, മെമ്പര്‍ എം.കെ.ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.സി.ഫ്രാന്‍സീസ് മാസ്റ്റര്‍, കില റിസോഴ്‌സ് പേഴ്‌സണ്‍ എന്‍.ജി.മോഹനന്‍, പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാധാകൃഷ്ണന്‍ ,അസിസ്റ്റന്റ് സെക്രട്ടറി വി.എം.ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!