പാറന്നൂരില്‍ ഗ്രാമോത്സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു

പൊതു ഇടങ്ങളിലെ ചര്‍ച്ചകള്‍ ഇല്ലാതായതോടെ മതനിരപേക്ഷതയ്ക്ക് കോട്ടം സംഭവിച്ചുവെന്ന് മുരളി പെരുനെല്ലി എം.എല്‍.എ.ചൂണ്ടല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പാറന്നൂരില്‍ ഗ്രാമോത്സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. സമാപന ചടങ്ങില്‍ ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭന്‍ മുഖ്യ പ്രഭാഷണം നടത്തി. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ജൂലറ്റ് വിനു, പഞ്ചായത്തംഗം ആന്റോ പോള്‍, കുനംമൂച്ചി പീപ്പിള്‍സ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജയകൃഷ്ണന്‍ ആലത്തിയൂര്‍, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ എം.ബി. പ്രവീണ്‍, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, പി.കെ. വത്സന്‍,വാര്‍ഡ് വികസന സമിതി അംഗം പി.കെ. രതീഷ് എന്നിവര്‍ സംസാരിച്ചു.

 

 

 

 

ADVERTISEMENT