പരിശുദ്ധ റമദാന്‍ മാസത്തിലെ പവിത്രമായ ഇരുപത്തിയേഴാം രാവില്‍ ബ്ലാങ്ങാട് മഹല്ലും, യുവജന കൂട്ടായ്മയും സംയുക്തമായി ഗ്രാന്‍ഡ് ഇഫ്താര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ഇരുപത്തൊന്ന് വര്‍ഷം തുടര്‍ച്ചയായി നടത്തി വരുന്ന സംഗമത്തില്‍ സത്രീകളും കുട്ടികളുമടക്കം ആയിരത്തിലേറെ പേര്‍ പങ്കാളികളായി. വനിത ക്ലാസ്സില്‍ സൈക്കോളജിസ്റ്റ് റഷീദ ശിഹാബ് ‘കുടുംബ സംസ്‌കരണത്തില്‍ സ്ത്രീകളുടെ പങ്ക് ‘എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു.