സിപിഐഎം തൃശൂര്‍ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി തെരഞ്ഞെടുക്കപ്പെട്ട കെ.വി.അബ്ദുള്‍ ഖാദറിന് സ്‌നേഹാഭിവാദ്യമര്‍പ്പിയ്ക്കാന്‍ ചാവക്കാട് ബീച്ച് പാര്‍ക്കില്‍ സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നു. കെ.വി.അബ്ദുള്‍ ഖാദറുമൊത്ത് കടപ്പുറത്തൊരു സ്‌നേഹസായാഹ്നം എന്നു പേരിട്ട പരിപാടിയില്‍ കെ.എ.മോഹന്‍ദാസ് ആമുഖ പ്രഭാഷണം നടത്തി. സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദ്, എന്‍.കെ.അക്ബര്‍ എം.എല്‍.എ, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍, കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വി.സി. ഡോ. എം.വി. നാരായണന്‍, അഡ്വ. ആര്‍.വി. അബ്ദുള്‍ മജീദ്, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വിജിത, സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.