ഗുരുവായൂര്‍ ഏകാദശി എഴുന്നള്ളിപ്പ് ഹൈക്കോടതി വിധി പാലിച്ച് നടത്താന്‍ തീരുമാനിച്ചു

ഗുരുവായൂര്‍ ഏകാദശി എഴുന്നള്ളിപ്പ് ഹൈക്കോടതി വിധി പാലിച്ച് നടത്താന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ക്ഷേത്രത്തിനുള്ളിലെ എഴുന്നള്ളിപ്പ്, ഏകാദശി ദിവസം രാവിലെ 9 മണിക്ക് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് മൂന്നാനയോടെയുള്ള എഴുന്നള്ളിപ്പ്, ഗജരാജന്‍ കേശവന്‍ അനുസ്മരണം എന്നിവ പൂര്‍ണ്ണമായും ഹൈക്കോടതി വിധി പാലിച്ചായിരിക്കും നടക്കുക. ആനകള്‍ തമ്മിലുള്ള അകലം, ആനകളും ആളുകളും തമ്മിലുള്ള അകലം, ആനയും തീപ്പന്തങ്ങളും തമ്മിലുള്ള അകലം എന്നിവയില്‍ കോടതി നിര്‍ദേശ പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കും. ദശമി ദിനത്തില്‍ നടക്കുന്ന കേശവന്‍ അനുസ്മരണത്തിന് തിരുവെങ്കിടത്തു നിന്ന് നിശ്ചിത അകലം പാലിച്ച് 5 ആനകളെ മാത്രം പങ്കെടുപ്പിക്കും. പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ 6.30 ന് പുറപ്പെടും. ഒരു ആനയെ മാത്രമാണ് എഴുന്നള്ളിക്കുക. എഴുന്നള്ളിപ്പ് 9 മണിക്കുള്ളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തും.

ADVERTISEMENT