ആവേശത്തിന്റെ ലഹരിയിലാഴ്ത്തി ഗുരുവായൂര്‍ സൂപ്പര്‍ ലീഗിന് തുടക്കമായി

ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനിയെ ഫുട്‌ബോള്‍ ആവേശത്തിന്റെ ലഹരിയിലാഴ്ത്തി ഗുരുവായൂര്‍ സൂപ്പര്‍ ലീഗിന് തുടക്കമായി. ഗുരുവായൂര്‍ മണ്ഡലത്തിലെ 10 ടീമുകള്‍ പങ്കെടുക്കുന്ന മത്സരം മുന്‍ കായിക മന്ത്രി എ.സി. മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ പി.ടി. കുഞ്ഞു മുഹമ്മദ്, നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഡോ. എ. ഹരിനാരായണന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍. സാംബശിവന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജി.കെ. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ബാബുരാജ്, കെ. ആര്‍. സൂരജ്, വി.വി. ഡൊമിനി എന്നിവര്‍ സംസാരിച്ചു. ആദ്യ മത്സരത്തില്‍ മിലാന്‍ എഫ് സി തൈക്കാടിനെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ച് സോക്കര്‍ ഫ്രണ്ട്‌സ് കോട്ടപ്പടി വിജയിയായി. രണ്ടാം മത്സരത്തില്‍ പുന്നയൂര്‍ക്കുളം എഫ് സി ഏകപക്ഷീയമായ ഒരു ഗോളിന് ഏങ്ങണ്ടിയൂര്‍ എഫ് സിയെ തോല്‍പ്പിച്ചു.

 

ADVERTISEMENT