ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനും വിവാഹത്തിനും അഭൂതപൂര്‍ണമായ ഭക്തജന തിരക്ക്

261 വിവാഹങ്ങളാണ് ഇന്നത്തേക്ക് ശീട്ടാക്കിയിരുന്നത്. പതിനൊന്നു മണിയോടെ 200 വിവാഹങ്ങള്‍ നടന്നു.മകര മാസത്തിലെ അവസാന ഞായറാഴ്ചയായതിനാലാണ് വിവാഹ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം. തിരക്ക് കണക്കിലെടുത്ത് പ്രത്യക ക്രമീകരണങ്ങളാണ് ദേവസ്വം ഒരുക്കിയിരുന്നത്. പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ ആരംഭിച്ചു. താലികെട്ടിനായി 5 മണ്ഡപങ്ങള്‍ സജ്ജമാക്കി. കിഴക്കേ നടയില്‍ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിച്ചു. ഒരേ സമയം 250 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ഇതിനായി തെക്കേനടയില്‍ പട്ടര്‍ക്കുളത്തിനും മേല്‍പ്പുത്തൂര്‍ ഓഡ്ിറ്റോറിയത്തിനും ഇടയിലായി രണ്ട് കൗണ്ടറുകളാണ് നിര്‍മ്മിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്രത്തില്‍ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിച്ചില്ല. നഗരത്തില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കണക്കിലെടുത്ത് ഇന്നര്‍ ഔട്ടര്‍ റിങ്‌ടോഡുകളില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

ADVERTISEMENT