ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ ആനയോട്ടത്തില്‍ ഇത്തവണ 3 ആനകളെ മാത്രം ഓടിക്കാന്‍ തീരുമാനം. ഉത്സവാഘോഷത്തിന്റെ ഭാഗമായി രൂപീകരിച്ച ആനയോട്ട സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഈ മാസം 28നാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം.
മദപ്പാടില്‍ അല്ലാത്തതും ആരോഗ്യവാന്മാരുമായ ആനകളെയാണ് ആനയോട്ട ചടങ്ങില്‍ പങ്കെടുപ്പിക്കുക. വിദഗ്ധസമിതി നടത്തിയ പരിശോധനയില്‍ 11 ആനകളെ മാത്രമാണ് പങ്കെടുപ്പിക്കാന്‍ അനുയോജ്യമെന്ന് കണ്ടെത്തിയത്. ഇതില്‍ നിന്ന് 5 ആനകളെ നറുക്കിട്ട് തെരഞ്ഞെടുക്കും. ഇതിലെ മൂന്ന് ആനകളാണ് മുന്‍ നിരയില്‍ ഓടുക. മറ്റ് രണ്ട് ആനകളെ കരുതലായി നിര്‍ത്തും.



