25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു

രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു

കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ സി.പി.എം. തുടര്‍ച്ചയായി നടത്തികൊണ്ടിരിക്കുന്ന അക്രമം അവസാനിപ്പിക്കണമന്നും , പെങ്ങാമുക്കില്‍ അക്രമം നടത്തിയ ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. നേതൃത്വത്തില്‍ പെങ്ങാമുക്ക് തപസ്യസെന്ററില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു.ശിവരാത്രിയാഘോഷങ്ങള്‍ക്കിടയിലേക്ക് കയറി അക്രമം നടത്തിയ സി.പി.എം. പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗം ഉദ്ഘാടനം
നം ചെയ്തുകൊണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍.അനീഷ് മാസ്റ്റര്‍ ആവശ്യപ്പെട്ടു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് പി.ജെ.ജെബിന്‍, പാര്‍ട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍് എം.എന്‍. സുനീഷ്, പ്രദീപ് കൂനത്ത്, റ്റി.ഡി.പ്രനില്‍ , സുമിത എം.വി.എന്നിവര്‍ സംസാരിച്ചു.കഴിഞ്ഞ ദിവസം പെരുന്തുരുത്തിയിലും സമാനമായ ആക്രമണം സി.പി.എം. നടത്തിയിയെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

ADVERTISEMENT
error: Content is protected !!