വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മണത്തല കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മുന്‍ എംഎല്‍എ ടി.വി ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അരവിന്ദന് പല്ലത്ത് അധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപന് മുഖ്യ പ്രഭാഷണം നടത്തി. ആര് രവി കുമാര്‍, പി കെ ജമാല്‍, ബീന രവിശങ്കര്‍, രേണുക ശങ്കര്‍, നളിനക്ഷന്‍, സുനില്‍ കാര്യാട്ട് കെ വി സത്താര്‍ എന്നിവര്‍ സംസാരിച്ചു. കെ ജെ ചാക്കോ, എച്ച് എം നൗഫല്‍, എം എസ് ശിവദാസ്, അനീഷ് പാലയൂര്‍, നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.