ക്രൂര മര്‍ദ്ദനമേറ്റാണ് ഗുരുവായൂര്‍ ദേവസ്വം ആന ഗോകുല്‍ (33) ചരിഞ്ഞതെന്ന് ആരോപണം. ആനയെ ചട്ടത്തിലാക്കാന്‍ രണ്ടാം പാപ്പാന്‍ നടത്തിയ അതി ക്രൂരമര്‍ദനത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പാപ്പാന്‍ ഗോകുല്‍, മൂന്നാം പാപ്പാന്‍ സത്യന്‍ എന്നിവരെ ഒരാഴ്ച മുന്‍പ് ദേവസ്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 13ന് കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ കൂട്ടാനയായ, ദേവസ്വത്തിന്റെ തന്നെ കൊമ്പന്‍ പീതാംബരന്‍ കുത്തേറ്റ് ഗോകുലിന് പരുക്കേറ്റിരുന്നു.
മികച്ച ചികിത്സ നല്‍കി ആനയുടെ ആരോഗ്യം മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാല്‍, രണ്ടാഴ്ച മുന്‍പ് അര്‍ധരാത്രി ഗോകുലിന്റെ രണ്ടാം പാപ്പാന്‍ ഗോകുലും പുറത്തു നിന്നെത്തിയ 5 പേരും ചേര്‍ന്ന് ആനയെ ക്രൂരമായി മര്‍ദിച്ചതായി പറയുന്നു. കൊയിലാണ്ടി സംഭവത്തെ തുടര്‍ന്ന് ഭയപ്പാടിലായ ആന കുടുതല്‍ പേടിയിലായി. ആന ചരിഞ്ഞതിനെ കുറിച്ച് ദേവസ്വം അന്വേഷിച്ചാല്‍ യാഥാര്‍ഥ്യം പുറത്തുവരില്ലന്നും വനം വകുപ്പിലെ ഐഎഫ്എസ് റാങ്കുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും ആനപ്രേമി സംഘം സംസ്ഥാന പ്രസിഡന്റ് കെ.പി. ഉദയന്‍ ആവശ്യപ്പെട്ടു.