ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര വാദ്യകലാ വിദ്യാലയം സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. ശ്രീഗുരുവായൂരപ്പന് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം വാദ്യകുലപതി പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് ഡോ.വി.കെ.വിജയന് അധ്യക്ഷനായി. കെ.ബി.രാജ് ആനന്ദ് മുഖ്യാതിഥിയായിരുന്നു. റിട്ട. പ്രിന്‍സിപ്പാള്‍ കൊങ്ങാട് സുകുമാരന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പാഞ്ഞാള്‍ വേലുക്കുട്ടി, മച്ചാട് മണികണ്ഠന്, ഗുരുവായൂര്‍ സേതു, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാഗസ്വരത്തില്‍ എ ഗ്രേഡ് നേടിയ എം.കെ. യദുകൃഷ്ണന് എന്നിവരെ ആദരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥന്, ദേവസ്വം വേദ- സംസ്കാര പ0ന കേന്ദ്രം ഡയറക്ടര്‍ പി.നാരായണന് നമ്പൂതിരി ,പി ടി എ പ്രസിഡന്റ് കെ.ബാഹുലേയന് എന്നിവര്‍ സംസാരിച്ചു.



