24.6 C
Kunnamkulam
Monday, July 27, 2026
Home CCTV Desk ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൊരട്ടിക്കരയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവര്‍ കൊരട്ടിക്കര സ്വദേശി കണ്ണേലംഗത്ത് വീട്ടില്‍ 53 വയസ്സുള്ള രവി, ബൈക്ക് യാത്രികനായ എരുമപ്പെട്ടി സ്വദേശി കുന്നത്തേരി വളപ്പില്‍ 20 വയസ്സുള്ള അഭിഷേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കൊരട്ടിക്കര പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലയെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ADVERTISEMENT
error: Content is protected !!