24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur ഏകാദശി-മണ്ഡല കാലം; ഗുരുവായൂരില്‍ ഫസ്റ്റ് എയ്ഡ് ബൂത്ത് തുടങ്ങി

ഏകാദശി-മണ്ഡല കാലം; ഗുരുവായൂരില്‍ ഫസ്റ്റ് എയ്ഡ് ബൂത്ത് തുടങ്ങി

ഗുരുവായൂരില്‍ ഏകാദശി-മണ്ഡല കാലത്തോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ ഫസ്റ്റ് എയ്ഡ് ബൂത്ത് തുടങ്ങി. കിഴക്കേ നടയില്‍ നഗരസഭയുടെ കാര്യാലയത്തിന് സമീപമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രഥമ ചികിത്സാ സൗകര്യം ഒരുക്കിയിട്ടുള്ളത്. ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ദേഹാസ്വാസ്യം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഉടനടി ഫസ്റ്റ് എയ്ഡ് ബൂത്തിലേക്ക് എത്തിച്ചേരാം. ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ക്കായുള്ള സൗകര്യവും, അത്യാഹിത ഘട്ടത്തില്‍ ആംബുലന്‍സ് സൗകര്യവുമുണ്ട്.

ADVERTISEMENT
error: Content is protected !!