ദേശീയ ശുചിത്വ റാങ്കിങില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിക്കുന്നതിന് പരിശ്രമിച്ചവരെ ഗുരുവായൂര്‍ നഗരസഭ ആദരിച്ചു. നഗരസഭ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നടന്ന സ്നേഹാദര സംഗമം ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-ശുചികരണ വിഭാഗം ജീവനക്കാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്ക് അനുമോദന പത്രം നല്‍കി. എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ച ശുചീകരണ വിഭാഗം തൊഴിലാളി സുനിതയുടെ മകള്‍ അപര്‍ണയെ മെമന്റോ നല്‍കി അനുമോദിച്ചു. ജോലിക്കിടയില്‍ റോഡില്‍ നിന്നും ലഭിച്ച പണമടങ്ങിയ ബാഗ് അധികൃതരെ ഏല്‍പ്പിച്ച നഗരസഭ സാനിറ്റേഷന്‍ വര്‍ക്കര്‍ സിന്ധു ജയനെ പൊന്നാട അണിയിച്ചു. വൈസ് ചെയര്‍മാന്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം കാര്യസമിതി അദ്ധ്യക്ഷന്‍മാരായ എ.എം ഷെഫീര്‍, എ.എസ് മനോജ്,ഷൈലജ സുധന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാര്‍ സ്വാഗതവും ക്ലീന്‍ സിറ്റി മാനേജര്‍ അശോക് കുമാര്‍ നന്ദിയും പറഞ്ഞു. ദേശീയ തലത്തില്‍ 82-ാം റാങ്കാണ് നഗരസഭക്ക് ലഭിച്ചത്.