ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് ഭണ്ഡാര വരവ്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് ഭണ്ഡാര വരവ്. കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 75022241 രൂപയാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം മെയ് മാസം ലഭിച്ച 7.36 കോടി രൂപയുടെ റെക്കോര്‍ഡാണ് ഇത്തവണ മറികടന്നത്. ശബരിമല തീര്‍ത്ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടതാണ് ഭണ്ഡാര വരവിലും വര്‍ദ്ധന ഉണ്ടാവാന്‍ കാരണം. ഏഴരക്കോടിക്ക് പുറമേ 3കിലോ 906ഗ്രാം 200 മി.ഗ്രാം സ്വര്‍ണവും 25 കിലോ 830ഗ്രാം വെള്ളിയും ലഭിച്ചു.

ADVERTISEMENT