പ്ലാസ്റ്റിക് ഒഴിവാക്കുന്നു; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാല്‍പ്പായസം ടിന്നില്‍ നല്‍കും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാല്‍പ്പായസം പ്ലാസ്റ്റിക് ഡപ്പകളില്‍ നല്‍കുന്നതിന് പകരം ടിന്നുകളില്‍ നല്‍കും. ശബരിമലയില്‍ അരവണ പായസം നല്‍കുന്ന ടിന്‍ മാതൃകയാണ് പരീക്ഷിക്കുന്നത്. ചിങ്ങം ഒന്നിന് ഇതിന്റെ പ്രാഥമിക പരീക്ഷണം നടത്തിയിരുന്നു. ഗുരുവായൂരപ്പന്റെ ചിത്രം സഹിതം ‘ഹന്ത ഭാഗ്യം ജനാനാം ‘ എന്ന് രേഖപ്പെടുത്തിയ ടിന്നുകളാണ് ആദ്യഘട്ടത്തില്‍ നല്‍കുക. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും ചൂടുള്ള പായസം പ്ലാസ്റ്റിക് പാത്രത്തില്‍ നല്‍കുമ്പോള്‍ ഉള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുകയുമാണ് ലക്ഷ്യം. പ്ലാസ്റ്റിക്കിന് പകരം സ്റ്റീല്‍ ഡപ്പകള്‍ വേണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ജീവ ഗുരുവായൂര്‍ ദേവസ്വത്തിന് കത്ത് നല്‍കിയിരുന്നു.

ADVERTISEMENT