ഗുരുവായൂര്‍ ദേവസ്വം നാലാമത് അഷ്ടപദി സംഗീതോത്സവത്തിന് തുടക്കമായി. തിങ്കളാഴ്ച രാവിലെ ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലെ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ വിജയന്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് കലാകാരന്‍മാരുടെ അഷ്ടപദി അര്‍ച്ചന തുടങ്ങി. വൈകിട്ട് ആറിന് വിശേഷാല്‍ അഷ്ടപദി പഞ്ചരത്‌ന കീര്‍ത്തനം, രാത്രി ഏഴിന് സാംസ്‌കാരിക സമ്മേളനവും അഷ്ടപദി പുരസ്‌കാര സമര്‍പ്പണവും ഉണ്ടാകും. തുടര്‍ന്ന് പുരസ്‌കാര സ്വീകര്‍ത്താവായ തിരുനാവായ ശങ്കര മാരാരുടെ വിശേഷാല്‍ അഷ്ടപദി കച്ചേരി അരങ്ങേറും.