ക്ഷേത്ര കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം നല്‍കിവരാറുള്ള ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര കലാ പുരസ്‌കാരത്തിന് കൂടിയാട്ടം ആചാര്യന്‍ കലാമണ്ഡലം രാമച്ചാക്യാരെ തെരഞ്ഞെടുത്തു. 55,555 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വര്‍ണ്ണ പതക്കവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം അഷ്ടമി രോഹിണി ദിവസമായ ആഗസ്റ്റ് 26ന് സമ്മാനിക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗം കെ.പി.വിശ്വനാഥന്‍, ഡോ.എം.വി നാരായണന്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി എന്നിവര്‍ ഉള്‍പ്പെട്ട പുരസ്‌കാര നിര്‍ണയ സമിതിയാണ് പുരസ്‌കാര സ്വീകര്‍ത്താവിനെ തെരഞ്ഞെടുത്തത്.കൂടിയാട്ടത്തിന്റെ വളര്‍ച്ചയ്ക്കും പ്രോല്‍സാഹനത്തിനും നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്തതാണ് രാമ ചാക്കിയാരെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.