എരുമപ്പെട്ടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബ്ലോക്ക് പഞ്ചായത്ത് അംഗം മര്‍ദിച്ചതായി പരാതി

 

പാഴിയോട്ടുമുറി സ്വദേശി 15 വയസ്സുള്ള ഹാഷിമിനാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. നബിദിനാഘോഷത്തിന്റെ ഭാഗമായി
മദ്രസ്സയ്ക്ക് കീഴിലുള്ള ദഫ് പരിശീലനത്തിനിടെ രണ്ട് കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട രക്ഷിതാവായ ജനപ്രതിനിധിയാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ കുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥി കുന്നംകുളം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. കഴുത്തിനും, മുഖത്തും പരിക്കുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സലീമാണ് മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വാര്‍ഡ് മെമ്പറും, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ രമണി രാജന്‍ സന്ദര്‍ശിച്ചു.രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ രക്ഷിതാവ് പരിക്കേറ്റ കുട്ടിയെ മര്‍ദ്ദിക്കുന്നത് ശരിയായ നടപടിയല്ലെന്നും കുട്ടികളെ ഇത്തരത്തില്‍ അക്രമത്തിന് വിധേയരാക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും മെമ്പര്‍ രമണി രാജന്‍ ആവശ്യപ്പെട്ടു. എരുമപ്പെട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ആക്രമിച്ച വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ എം.എം സലീം രാജിവെക്കണമെന്ന് ബി.ജെ.പി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ബി.ജെ.പി എരുമപ്പെട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടഞ്ചേരി, പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു അമ്പാടി, ജനറല്‍ സെക്രട്ടറി സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
Malaya Image 1

Post 3 Image