ആത്മഹത്യാ ശ്രമം ; ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമരനല്ലൂർ അമേറ്റിക്കര കരുവാരക്കാട്ടിൽ കുണ്ടംകണ്ടത്തിൽ വീട്ടിൽ സുരഭി (38 ) ആണ് മരിച്ചത്. ഈ മാസം 16 ന് സുരഭി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് എടപ്പാളിലും, കോഴിക്കോട്ടെയും ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചുവെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ സംസ്കാരം നടത്തി. വിദ്യാർഥികളായ അർച്ചിത്, അഭിഷേക് എന്നിവർ മക്കളാണ്
ADVERTISEMENT