ചാവക്കാട് മഹല്ല് അങ്ങാടിത്താഴം ഹദ്ദാദ് പള്ളിയില്‍, ഹദ്ദാദ് ആണ്ട് വാര്‍ഷികം ആഘോഷിച്ചു. രാവിലെ 7.30ന് ആരംഭിച്ച അന്നദാനത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മഹല്ല് ഖത്തിബ് ഹാജി കെ.എം. ഉമ്മര്‍ഫൈസി,ജനറല്‍ സെക്രട്ടറി നൗഷാദ് അഹമ്മു, അനീഷ് പാലയൂര്‍, നൗഷാദ് നെടുംപറമ്പ്, ശിഹാബ് കാരക്കാട്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 15-ാം തീയതി നടന്ന മത പ്രഭാഷണം ഉമ്മര്‍ഫൈസി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നൗഷാദ് അഹമ്മു അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ മത പ്രഭാഷണത്തിന് നേതൃത്വം നല്‍കി. എസ്. ടി. എസ്.പ്രസിഡന്റ് അനീഷ് സ്വാഗതവും ട്രഷറര്‍ ഇല്യാസ് ബുര്‍ഹാന്‍ നന്ദിയും പറഞ്ഞു.