കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്‌സിന്റെ അര്‍ദ്ധ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് കെ.പി.സാക്‌സന്റെ അധ്യക്ഷതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.കെ.പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. ചെയ്മ്പര്‍ സെക്രട്ടറി കെ എം അബൂബക്കര്‍, ജോയിന്റ് സെക്രട്ടറി രാജു ബി ചുങ്കത്ത്, യൂത്ത് വിംഗ് പ്രസിഡണ്ട് ജിനീഷ് തെക്കേക്കര, ചെയ്മ്പര്‍ വൈസ് പ്രസിഡണ്ട് വില്‍സണ്‍ മാത്യൂസ്, വനിതാ വിംഗ് പ്രസിഡന്റ് ജയ്‌മോള്‍ ബാബു എന്നിവര്‍ സംസാരിച്ചു. ഫെബ്രുവരി 4ന് നടക്കുന്ന വ്യാപാരികളുടെ പാര്‍ലമെന്റ് മാര്‍ച്ചിനെ കുറിച്ചും, കുന്നംകുളം നഗരവികസനത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
Home Bureaus Kunnamkulam കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്‌സിന്റെ അര്‍ദ്ധ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു