പഴഞ്ഞി ഇമ്മാനുവേന്‍ മാര്‍ത്തോമാ പള്ളിയില്‍ കൊയ്ത്തുത്സവം നടത്തി. ഞായറാഴ്ച രാവിലെ കുര്‍ബാനക്കു ശേഷം കുട്ടികള്‍ കൊയ്‌തെടുത്ത കതിര്‍ കറ്റകള്‍ തലയിലേന്തിയും മുതിര്‍ന്നവര്‍ വിളപ്പെടുത്ത ഫലകൂടയും ദേവാലയത്തില്‍ സമര്‍പ്പിപ്പിച്ചു. തുടര്‍ന്ന് ഇടവക വികാരി ഫാദര്‍ അനു ഉമ്മന്‍ ആദ്യ ഫല ലേലം വിളി നടത്തി. ഇടവകാഗം ചെറുവത്തൂര്‍ ബാബു ഇരുപത്തി അയ്യായിരം രൂപക്ക് ആദ്യഫല ലേലം കരസ്ഥമാക്കി. തുടര്‍ന്ന് ദേവാലയത്തിലേക്ക് നേര്‍ച്ച കാഴ്ചകളായി വിശ്വാസികള്‍ സമര്‍പ്പിച്ച വിവിധ വസ്തുക്കളുടേയും ലേലം വിളി ആവേശമായി. ലേല പ്രോത്സാഹനത്തിനായി വിതരണം നടത്തിയ കൂപ്പണി ലൂടെ നടന്ന നറുക്കെടുപ്പില്‍ സമ്മാനങ്ങളും വിതരണം നടത്തി.



