ചാലിശേരി പെരുമണ്ണൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിനായി നടത്തിയ പുഷ്പകൃഷിയുടെയും, പച്ചക്കറി കൃഷിയുടേയും വിളവെടുപ്പിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പു മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിക്കും. ഞായറാഴ്ച വൈകീട്ട് 5 ന് പി.എഫ്.എ രക്ഷാധികാരി ഉണ്ണി മങ്ങാടിന്റ അദ്ധ്യക്ഷതയില്‍ ക്ലബ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഓണക്കോടിയും, നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളടങ്ങിയ ഓണകിറ്റ് വിതരണവും മന്ത്രി നടത്തും. ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ വ്യക്തിത്വങ്ങളും പങ്കെടുക്കും.