വേലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കര്‍ഷക സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നെല്‍കൃഷിയുടെ 10-ാമത് കൊയുത്തുത്സവം സംഘടിപ്പിച്ചു. അര്‍ണോസ് നഗര്‍ പാടത്ത് നടന്ന കൊയ്ത്തുല്‍സവം വേലൂര്‍ ഫൊറോന പള്ളി വികാരി ഫാദര്‍ റാഫേല്‍ താണിശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ അധ്യക്ഷനായ ചടങ്ങില്‍ കൃഷി ഓഫീസര്‍ അഞ്ജന മുഖ്യാതിഥിയായി. ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കില്‍ , ബാങ്ക് സെക്രട്ടറി ജോസഫ് എം ഡി, പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ സൈമണ്‍സി ഡി, എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കൃഷിഭൂമി പരിപാലിക്കുന്ന കര്‍ഷകരെയും, ഭൂവുടമകളായ സണ്ണി പുലിക്കോട്ടില്‍, സേവി തലക്കോടന്‍, പാട്ട ഭൂമി ഉടമകളെയും ആദരിച്ചു.