കൊയ്ത്തുത്സവം നടത്തി

കണ്ടാണശ്ശേരി ആളൂര്‍ തിരുത്തിയിലെ ഗ്രൂപ്പ് ഫാമിംഗ് സൊസൈറ്റിയ്ക്ക് സമീപത്തുള്ള പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന്‍ അദ്ധ്യക്ഷനായി. പാടശേഖര സമിതി പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ എന്‍ എ ബാലചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതം ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ്, പഞ്ചായത്തംഗം പി കെ അസീസ്, കൃഷി ഓഫീസര്‍ ഗായത്രി രാജശേഖരന്‍, കൃഷി അസിസ്റ്റന്റ് അനൂപ്, പാടശേഖര സെക്രട്ടറി പി.കെ.പ്രമോദ്, ട്രഷറര്‍ എ.ഒ.ആന്റണി എന്നിവര്‍ സംസാരിച്ചു. 130 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ ഉമ വിത്ത് ഉപയോഗിച്ച് നടത്തിയ പുഞ്ച കൃഷിയുടെ വിളവെടുപ്പാണ് നടന്നത്.

ADVERTISEMENT