കുണ്ടഴിയൂര്‍ ജി.എം.യു.പി സ്‌കൂളിലെ ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

വെങ്കിടങ്ങ് കുണ്ടഴിയൂര്‍ ജി.എം.യു.പി സ്‌കൂളിലെ ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വിദ്യാലയത്തിലെ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്ത ശീതകാല വിളകളായ കാബേജ് കോളിഫ്‌ലവര്‍ എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. എസ്എസ്ജി ചെയര്‍മാന്‍ അഫ്‌സല്‍ പാടൂര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യപകന്‍ സി.വി.സുഭാഷ് അധ്യക്ഷനായി. കാര്‍ഷിക ക്ലബ് കണ്‍വീനര്‍ എ.എസ് രാജു, അധ്യാപിക ഷീജ കബീര്‍ എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക ക്ലബംഗങ്ങള്‍ വിളവെടുപ്പില്‍ പങ്കാളികളായി.

ADVERTISEMENT