ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ പനി മരണം; ആരോഗ്യ വകുപ്പ് സംഘം സ്ഥലത്തെത്തി

ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ പനി മരണം ; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ആരോഗ്യ സര്‍വ്വകലാശാലയിലെ കമ്മ്യൂണിറ്റി വിഭാഗം വടക്കേക്കാട് എത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചന്നൂര്‍ കടിച്ചാല്‍ കടവ് ഭാഗത്ത് താമസിക്കുന്ന 15 വയസ്സുകാരന്‍ പനിയെത്തുടര്‍ന്ന് മരിച്ചത്. ഇതേ തുടര്‍ന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ആരോഗ്യ സര്‍വകലാശാല കമ്മ്യൂണിറ്റി വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ നിലീന കോശിയുടെയും മൈക്രോ ബയോളജി, വിഭാഗത്തിന്റെയും ജില്ലാ ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നിര്‍മ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. കുട്ടിയുടെ വീടും അടുത്തുള്ള വീടുകളിലും സന്ദര്‍ശനം നടത്തുകയും ചെയ്തു. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടര്‍ നിത, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീബി ജോഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ജി അശോകന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അന്‍വര്‍ ഷരീഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT