ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണം; അനില്‍ അക്കര

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് എ.ഐ.സി.സി. അംഗം അനില്‍ അക്കര. കോണ്‍ഗ്രസ്
പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണ സമയത്ത് തെറ്റായ പ്രസ്താവനകള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കി രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കിയതുമൂലം യുവതി മരണപ്പെട്ട സംഭവത്തില്‍ മന്ത്രി വീണക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് എഐസിസി അംഗം അനില്‍ അക്കര ആവശ്യപ്പെട്ടു. ആരോഗ്യരംഗത്ത് ലോകത്തിന് മാതൃക എന്ന് പി.ആര്‍ വര്‍ക്കിലൂടെ പ്രചരിപ്പിക്കുന്ന മന്ത്രിക്ക് ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് ശസ്ത്രക്രിയപോലും സമയത്തിന് നടത്തി കൊടുക്കാനാവാത്ത സംവിധാനമാക്കി മെഡിക്കല്‍ കോളേജുകളെ മാറ്റിയെന്നും അനില്‍ ആരോപിച്ചു.

 

ADVERTISEMENT