ഹെല്‍ത്തി കേരളയുടെ ഭാഗമായി ആരോഗ്യവകുപ്പും ഒരുമനയൂര്‍ പഞ്ചായത്തും സംയുക്തമായി വ്യാപാര, ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ തങ്ങള്‍പടിയിലെ ‘ഹോട്ടല്‍ തങ്ങള്‍സ് രുചിക്കൂട്ട് താല്‍ക്കാലികമായി അടപ്പിച്ചു. മലിനജലം പുറത്തേക്ക് ഒഴുകിയതും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതും കുടിവെള്ള പരിശോധന നടത്താതിരുന്നതും ലൈസന്‍സ് ഇല്ലാതിരുന്നതും മുന്നറിയിപ്പുകള്‍ അവഗണിച്ചതിനുമാണ് ഹോട്ടല്‍ അടപ്പിച്ചത്. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതിനും കുടിവെള്ള പരിശോധന നടത്താത്തതിനും, നിരോധിത പ്ലാസ്റ്റിക്കുകള്‍ ഉപയോഗിച്ചതിനും അഴുക്കുവെള്ളം പുറത്തേക്ക് വിട്ടതിനും 10 സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി. കോട്പ നിയമപ്രകാരം 7 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.